Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marigolds Planted

Ernakulam

ഓ​ണ​ത്തി​നാ​യി വി​ത​ച്ച ചെ​ണ്ടു​മ​ല്ലി കാ​ലം​തെ​റ്റി പൂ​വി​ട്ടു

ക​രു​മാ​ലൂ​ർ: ഓ​ണ​പ്പൂ​ക്ക​ള​ത്തി​നാ​യി വി​ത​ച്ച ചെ​ണ്ടു​മ​ല്ലി​തൈ​ക​ള്‍ കാ​ലം​തെ​റ്റി പൂ​വി​ട്ടു. കാ​രി​പു​രം ശ്രീ​കൃ​ഷ്ണ​സ്വാ​മി​ക്ഷേ​ത്രാ​ങ്ക​ണം ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി​യാ​യ​പ്പോ​ള്‍ ചെ​ണ്ടു​മ​ല്ലി ശോ​ഭ​യി​ലാ​യി. ശ്രീ​കൃ​ഷ്ണ ജ​ന്മാ​ഷ്ട​മി​യി​ല്‍ ഭ​ക്ത​ര്‍​ചേ​ര്‍​ന്ന് കാ​രി​പു​ര​ത്ത​പ്പ​നെ ഈ ​ചെ​ണ്ടു​മ​ല്ലി​പ്പൂ​ക്ക​ളാ​ല്‍ അ​ല​ങ്ക​രി​ക്കും. ക​രു​മാ​ല്ലൂ​ര്‍ മ​ന​യ്ക്ക​പ്പ​ടി കാ​രി​പു​രം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഒ​രേ​ക്ക​റോ​ളം സ്ഥ​ല​ത്ത് ര​ണ്ടു​മാ​സം​മു​മ്പാ​ണ് തൈ​ക​ള്‍ ന​ട്ട​ത്. ഓ​ണ​ത്തി​ന് ക്ഷേ​ത്ര​ന​ട​യി​ല്‍ വ​ലി​യ പൂ​ക്ക​ള​മൊ​രു​ക്ക​ണം. ബാ​ക്കി പൂ​ക്ക​ള്‍ ഭ​ക്ത​ര്‍​ക്ക് സ​മ്മാ​ന​മാ​യി ന​ല്‍​ക​ണം-​ഇ​താ​യി​രു​ന്നു ല​ക്ഷ്യം. പ​ക്ഷെ അ​പ്ര​തീ​ക്ഷി​ത മ​ഴ തൈ​ക​ളു​ടെ വ​ള​ര്‍​ച്ച മു​ര​ടി​​പ്പിച്ചു. വി​വി​ധ വ​ര്‍​ണ​ങ്ങ​ളി​ല്‍ വി​രി​ഞ്ഞു​നി​ല്‍​ക്കു​ന്ന ചെ​ണ്ടു​മ​ല്ലി​പ്പൂ​ക്ക​ള്‍ കാ​ണാ​ൻ ആ​ളു​ക​ള്‍ ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ട്.

Latest News

Corehub Up